തിരുവല്ല: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ലയുടെ നേതൃത്വത്തിൽ ജില്ലാ അന്ധതാ നിയന്ത്രണ സമിതി പത്തനംതിട്ട, തിരുനൽവേലി അരവിന്ദ്കണ്ണാശുപത്രി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എന്നിവയുടെ
സംയുക്താഭിമുഖ്യത്തിൽ നാളെ (17) രാവിലെ 8 മുതൽ 1 മണി വരെ തിരുവല്ല രാജൻ ജുവലറി കോംപ്ലക്സ് (കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് എതിർവശം) സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയപരിശോധനയും നടത്തും.
തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. പരിശോധനാനന്തരം തിമിര ശസ്ത്രക്രിയ, കണ്ണുകൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾക്കുള്ള ചികിത്സ, സൗജന്യ നിരക്കിൽ കണ്ണടകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ക്യാമ്പിൽ നിന്ന് ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ അന്നേ ദിവസം ഉച്ചക്ക് തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നതും ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് ബുധനാഴ്ച തിരികെ തിരുവല്ലയിൽ എത്തിക്കും. റെഡ് ക്രോസ് വോളന്റിയർമാർ രോഗികളോടൊപ്പം ഉണ്ടാകും.
സഹായത്തിന് ആവശ്യമുള്ള രോഗികളോടൊപ്പം ഒരാൾക്ക് സ്വന്തം ചിലവിൽ പോകുവാനും അവസരമുണ്ടാകും. മറ്റു രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ ആവശ്യമായ മരുന്നുകളും കൂടെ കരുതേണ്ടതാണ്.
പരിശോധനക്ക് എത്തുന്നവർ നിർബന്ധമായും ആധാർ കാർഡും, കോപ്പിയും കൈവശം കരുതേണ്ടതാണ്. രോഗിയുടെ യാത്ര, താമസം, ഭക്ഷണം, ചികിത്സ സൗജന്യമായിരിക്കും. ഫോൺ : 99472912334