ബീജിംഗ് : ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്.നേരത്തെ 84% തീരുവ ചുമത്തിയതാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും.
ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്ക പകരം തീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ ഒഴിവാക്കിയിരുന്നു .ഡോണൾഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്നും യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ തങ്ങളുമായി കൈകോർക്കണമെന്നും ചൈന ആവശ്യപ്പെട്ടു.