Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഅന്താരാഷ്ട്ര ചലച്ചിത്രോത്സവം...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 8,9,10 തീയതികളിൽ

പത്തനംതിട്ട : നഗരസഭ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 8,9,10 തീയതികളിൽ നടക്കും.

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ  ആഭിമുഖ്യത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യ സംരംഭമാണ് ഇത്. മലയാളം സിനിമ, ഇന്ത്യൻ സിനിമ, ലോക സിനിമ എന്നീ മൂന്ന് വിഭാഗങ്ങളിലായി 28 സിനിമകൾ പ്രദർശിപ്പിക്കും. ട്രിനിറ്റി മൂവി മാക്സ് സ്ക്രീൻ 2 , 3,  രമ്യ തീയറ്റർ, ടൗൺഹാൾ എന്നിവിടങ്ങളിലാണ് ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നത്.

ക്ലാസിക്ക് സിനിമകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1925 ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ മുതൽ 2023 പുറത്തിറങ്ങിയ ആട്ടം, അദൃശ്യജാലകം വരെയുള്ള സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 11 സിനിമകൾക്ക് രണ്ട് പ്രദർശനങ്ങൾ വീതം ഉണ്ട്. ആകെ 37 പ്രദർശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടന സമ്മേളനം 8 ന് വൈകിട്ട് 4.30 ന് വിഖ്യാത ചലച്ചിത്രകാരൻ ഷാജി.എൻ.കരുൺ ഐശ്വര്യ തീയേറ്ററിൽ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ അഡ്വ.ടീ.സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ മന്ത്രി വീണാ ജോർജ്ജ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയായിരിക്കും.

ഫെസ്റ്റിവൽ ലോഗോ രൂപകൽപ്പനയ്ക്കുള്ള സമ്മാനം ആന്റോ ആന്റണി എം.പി വിതരണം ചെയ്യും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ,  സംഘാടകസമിതി വൈസ് ചെയർമാൻ കെ.ജാസിം കുട്ടി, ജനറൽ കൺവീനർ എം.എസ്.സുരേഷ് എന്നിവർ പ്രസംഗിക്കും. തുടർന്ന് മൂന്ന് ദേശീയ അവാർഡുകൾ നേടിയ ആനന്ദ് ഏകർഷിയുടെ ആട്ടം എന്ന സിനിമ പ്രദർശിപ്പിക്കും.

10 ന് വൈകിട്ട് 5 ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ.മാരായ അഡ്വ.മാത്യു. ടി. തോമസ്, അഡ്വ.പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ, ചലച്ചിത്ര സംവിധായകൻ ഡോ. ബിജു, ഫെസ്റ്റിവൽ ഡയറക്ടർ രഘുനാഥൻ ഉണ്ണിത്താൻ, മെമ്പർ സെക്രട്ടറി സുധീർ രാജ്.ജെ.എസ് എന്നിവർ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ അഡ്വ. ടി. സക്കീർ ഹുസൈൻ (സംഘാടകസമിതി ചെയർമാൻ), എം.എസ്.സുരേഷ് (ജനറൽ കൺവീനർ), പി കെ അനീഷ് (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ), സി കെ അർജുനൻ (ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ) എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാണിജ്യാവശ്യത്തിനുള്ള എൽ പി ജി സിലിണ്ടറിന്റെ വില കുറഞ്ഞു

കൊച്ചി : വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറഞ്ഞു .57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വില 1,672 രൂപയായി.140 രൂപയാണ് കഴിഞ്ഞ നാലു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്...

പതിനാല്  ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കും : സുരേഷ് ഗോപി

തൃശൂര്‍ : പതിനാല് ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കുമെന്ന്   സുരേഷ് ഗോപി എം പി. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇത് ഒരു...
- Advertisment -

Most Popular

- Advertisement -