കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കയറി പണവും വസ്തുക്കളും കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ് കുമാർ, സിറിൽ മാത്യു, സന്തോഷ് എന്നിവരാണ് അറസ്റിലായത് .
കഴിഞ്ഞ ദിവസം രാത്രിയിലാണ് ചൂട്ടുവേലിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് പ്രതികൾ അതിക്രമിച്ചു കയറുന്നത്. പൊലീസ് ആണെന്ന് പറഞ്ഞ ഇവർ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും, വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ മർദ്ദിക്കുകയും ചെയ്തു. പണവും, ഫോണും, വാച്ചും കവർന്ന് സംഘം രക്ഷപെടുകയായിരുന്നു. ഇവർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സമാന സംഭവങ്ങളിൽ കേസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു