വാഷിംഗ്‌ടൺ : ഇറാന് ആണവായുധം കൈവശം വയ്‌ക്കാനാകില്ലെന്നും എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.താൻ ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നുവെന്നും ട്രംപ് പറഞ്ഞു .ഇസ്രയേലുമായുള്ള നിലവിലെ സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ഇറാന് ആണവായുധം കൈവശം വയ്‌ക്കാനാകില്ല ; എല്ലാവരും ഉടൻ ടെഹ്‌റാൻ ഒഴിയണം : ട്രംപ്





