Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഒറ്റപ്പെട്ട...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ  ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂണ്‍ 27 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 – 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.

തീരദേശ വടക്കന്‍ ആന്ധ്രാ പ്രദേശിന്റെയും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരുന്ന അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 01-08-2024 Karunya Plus KN-533

1st Prize Rs.8,000,000/- PN 128212 (PAYYANNUR) Consolation Prize Rs.8,000/- PO 128212 PP 128212 PR 128212 PS 128212 PT 128212 PU 128212 PW 128212 PX 128212 PY 128212...

സമര്‍പ്പിത ഭക്തിവേണം: പുലിമുഖം ജഗന്നാഥശര്‍മ്മ

തിരുവല്ല: ഈശ്വരനിലേക്ക് അടുത്ത് ചേരാന്‍ സമര്‍പ്പിത ഭക്തിവേണമെന്ന് പുലിമുഖം ജഗന്നാഥശര്‍മ്മ.  കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവതമഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭഗവാനില്‍ ദ്രഢമായ വിശ്വാസം വേണം. ദക്ഷ ചരിതം എന്ന വിഷയത്തില്‍...
- Advertisment -

Most Popular

- Advertisement -