ഗാസ : ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഹമാസിന്റെ നേതൃത്വത്തിൽ റഫയിൽ വച്ച് ഇസ്രയേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ ആക്രമണം.ഗാസയിലെ അൽ-ഷിഫ ആശുപത്രിയിലടക്കം ആക്രമണം നടന്നു .
ഹമാസ് തങ്ങളുടെ സൈനികരെ ആക്രമിച്ചുവെന്നും വെടിനിർത്തൽ കരാറിന്റെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഐഡിഎഫിന്റെ ആക്രമണം. അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു.അതേസമയംഗാസയിൽ വെടിനിർത്തൽ നിലനിൽക്കുകയാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞു.






