തൃശൂർ : റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യൻ ഇന്ത്യയിൽ തിരികെയെത്തി.യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെത്തിയ ജെയിൻ ഇന്ന് വീട്ടിലെത്തും.
കഴിഞ്ഞ വർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒപ്പം ഉണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടു. കോൺട്രാക്ട് കാലാവധി അവസാനിച്ചിട്ടും ജയിനെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാൻ നീക്കമുണ്ടായിരുന്നു. മോചനത്തിനായി സഹായം അഭ്യർഥിച്ചുകൊണ്ടുള്ള ജെയ്‌നിന്റെ വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് ഇന്ത്യൻ എംബസി ഇടപെടുകയും ജെയിനിനെ നാട്ടിലേക്ക് തിരിച്ചെത്തിക്കുകയുമായിരുന്നു.