Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട് അപകടത്തിൽ...

വയനാട് അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു

കൽപറ്റ : വയനാട് വെള്ളാരംകുന്നിൽ ബസും വാനും  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു.മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ പരിക്കേറ്റ ജെൻസൺ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.ജെൻസനും ശ്രുതിയും ഉൾപ്പടെ വാനിലുണ്ടായിരുന്ന ഒൻപത് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.ശ്രുതിക്ക് കാലിന് ചെറിയ പരിക്കേറ്റിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ തപാൽ ദിനം : രവീന്ദ്ര ഭക്തൻ എന്ന പോസ്റ്റ്മാൻ 65-ാം വയസിലും ചുറുചുറുക്കിൽ

കോഴഞ്ചേരി : നാല് പതിറ്റാണ്ടിലേറെയായി തപാൽ വകുപ്പ് ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്ന രവീന്ദ്രഭക്തൻ 65-ാം വയസിലും ചുറുചുറുക്കിൽ. കാട്ടൂർ പോസ്റ്റാഫീസ് പരിധിയിലെ 400 ഓളം കുടുംബങ്ങളിലെ അംഗത്തെപ്പോലെയാണ് രവീന്ദ്രഭക്തൻ . തപാൽ വകുപ്പ് ജീവനക്കാരൻ...

കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കോന്നി കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവയുടെ കുട്ടിയുടെ ജ‍ഡം കണ്ടെത്തിയിരുന്നു. കോന്നി വനം...
- Advertisment -

Most Popular

- Advertisement -