തിരുവല്ല : കെ. എസ്. ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ തിരുവല്ല ഡിവിഷന്റെ ആഭിമുഖ്യത്തിൽ 31-മത് വാർഷിക സമ്മേളനം തിരുവല്ല ബിലീവേഴ്‌സ് യൂത്ത് സെന്ററിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ സമ്മേളനം ഉദ്ഘടനം ചെയ്തു. കെ.എസ്. ഇ. ബി.പി. എ ജനറൽ സെക്രട്ടറി പി ബാലകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി
