Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകടപ്ര-വീയപുരം ലിങ്ക്...

കടപ്ര-വീയപുരം ലിങ്ക് ഹൈവേ : നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും തുടർ നടപടി ആരംഭിച്ചില്ല : പ്രതിഷേധവുമായി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി

തിരുവല്ല : കടപ്ര-വീയപുരം ലിങ്ക് ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും നടപടി ആരംഭിച്ചില്ലെന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി. കോടികൾ ഓരോ ബഡ്ജറ്റിലും വകയിരുത്തി എന്ന് തിരുവല്ല എംഎൽഎ പറയുമ്പോഴും, ലക്ഷങ്ങൾ മുടക്കി നിർമ്മാണ ഉദ്ഘാടനം നടത്തിയ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തുടർന്ന് നടപടി ഒന്നും ഉണ്ടായില്ല. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, തിരുവല്ല എംഎൽഎ മാത്യൂ റ്റി തോമസ് എന്നിവർ ചേർന്ന നടത്തിയ നിർമ്മാണ ഉദ്ഘാടനവും, അന്നേദിവസം അവർ പറഞ്ഞ വാക്കും ജനങ്ങളെ കബളിപ്പിക്കുന്നതിന് ആയിരുന്നു .

നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ഈ ലിങ്ക് ഹൈവേ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. തിരുവല്ല നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇതുതന്നെയാണ്. നിർമ്മാണം ഇനിയും വൈകിയാൽ ശക്തമായ സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്നും വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ ജനവികാരം ഉയരുമെന്നും തിരുവല്ല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ബെന്നി സ്കറിയ പ്രസ്താവിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 29/05/2024 Vishu Bumper BR 97

1st Prize Rs.12,00,00,000/- VC 490987 (ALAPPUZHA) Consolation Prize Rs.1,00,000/- VA 490987 VB 490987 VD 490987 VE 490987 VG 490987 2nd Prize Rs.1,00,00,000/- VA 205272 VB 429992 VC...

സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,...
- Advertisment -

Most Popular

- Advertisement -