തിരുവനന്തപുരം : കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഓസേപ്പാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ.ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇവർക്കിടയിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.ഭർത്താവിനെ ഉപേക്ഷിച്ച് ജോൺസനൊപ്പം പോകാത്തതിനാലാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം .
ജോൺസൺ ഔസേപ്പ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകത്തിന് മുൻപ് ഇയാൾ പെരുമാതുറയിൽ ഒരാഴ്ചയോളം വീടു വാടകയ്‌ക്ക് എടുത്ത് താമസിച്ചിരുന്നു .സംഭവ ദിവസം രാവിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി കയ്യിൽ കരുതിയ കത്തി കൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലക്ക് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ജോൺസൺ ഉപയോഗിച്ച ആതിരയുടെ ഇരുചക്രവാഹനം ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.