ക്ഷേത്ര അധികൃതരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നഗരസഭ പുതുതായി വാങ്ങിയ മൊബൈൽ ട്രീറ്റ്‌മെൻറ് യൂണിറ്റ് ഒരുമാസക്കാലം കണിച്ചുകുളങ്ങരയിൽ പ്രവർത്തനം തുടരും. മണിക്കൂറിൽ 6000 ലിറ്റർ സംസ്‌കരണ ശേഷിയുള്ള പ്ലാൻറാണ് ക്ഷേത്രത്തിൽ പ്രവർത്തന സജ്ജമായത്. സംസ്‌കരണ സ്ഥലത്തുതന്നെ പൊലൂഷൻ കൺട്രോൾ ബോർഡ് അംഗീകരിച്ച ശുദ്ധജലമായി ചെടികൾ നനക്കുന്നതിനും സമീപ പ്രദേശത്തേക്കു തന്നെ ഒഴുക്കുന്നതിനും സാധിക്കും.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും, സമീപത്തെ സ്‌കൂളുകളിലും സജ്ജീകരിച്ചിട്ടുള്ള ശുചിമുറികളില്‍ നിന്നും അതാത് ദിവസം തന്നെ സെപ്‌റ്റേജ് മാലിന്യങ്ങൾ ശേഖരിച്ച് ട്രീറ്റ്‌മെൻറ് യൂണിറ്റ് വഴി സംസ്‌കരിച്ച് മാറ്റും. ജില്ലയിൽ ആലപ്പുഴ നഗരസഭ 2 മൊബൈൽ സെപ്‌റ്റേജ് യൂണിറ്റുകളാണ് ഹൗസ് ബോട്ടുകളിൽ അടക്കമുള്ള കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ളത്.
നഗരസഭാധ്യക്ഷ കെകെ ജയമ്മ, ക്ഷേത്ര ഭരണസമിതി പ്രസിഡൻറും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ എന്നിവർ വാഹനം കൈമാറുമ്പോൾ സന്നിഹിതരായി.