ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക സ്തംഭം എരിഞ്ഞടങ്ങി. ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് പീഠത്തിൽ പ്രതിഷ്ടിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.
സ്തംഭം കത്തിക്കൽ ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ. സി വി ആനന്ദബോസ് ഐ എ എസ് നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
കുട്ടനാട് എം.എല്‍ എ തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേത്ര മാനേജിംങ് ട്രസ്സി മണികുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനവും മുഖ്യകാര്യദര്‍ശി രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നിര്‍വ്വഹിച്ചു. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിച്ചു.
നിരവധി ഭക്തർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദേവിക്ക് ഒരു വർഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിൻ തടിയിൽ ചുറ്റിയാണ് കാർത്തിക സ്തംഭം ഒരുക്കിയത്.