കൊച്ചി : പ്രശസ്ത കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി (77) അന്തരിച്ചു.ഇന്ന് പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉൾപ്പടെ ഒട്ടേറ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഹനുമാൻ, ഹംസം,ബ്രാഹ്മണൻ, കാട്ടാളൻ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളിൽ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി എന്ന പരിപാടിയില്‍ മുൻഷിയായി വേഷമിട്ടിരുന്നു. സംസ്കാരം വൈകിട്ട് 4ന് കാറൽമണ്ണ നരിപ്പറ്റ മന വളപ്പിൽ.