ഗണേശ സേവാ നിധിയുടെ ഉദ്ഘാടനം രക്ഷാധികാരി ഡോ. ബി.ജി. ഗോകുലൻ, മഹോത്സവ വിളംബരം രക്ഷാധികാരി കെ.സി.പ്രദീപ്ചന്ദ് എന്നിവർ നിർവഹിച്ചു
7 ന് പകൽ 11ന് നടക്കുന്ന സാംസ്കാരിക സമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രക്ഷാധികാരി ഡോ. ബി.ജി. ഗോകുലൻ അദ്ധ്യക്ഷത വഹിക്കും. കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ഡി.ദിനേശ് കുമാർ മുഖ്യപ്രഭാഷണം നടത്തും . വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഡോ. അഭിജിത്ത് ആനന്ദ് (വൈദ്യം), കവിയൂർ സദാശിവൻ (വാദ്യകല), ഗ്രീഷ്മ ജയകുമാർ ( വിദ്യാഭ്യാസം) സജുമോഹൻ, ഗോപി കുന്നക്കാട് (കർഷകർ) എന്നിവരെ ആദരിക്കും.
പുലർച്ചെ 5ന് മിഴിതുറക്കൽ, 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8ന് പുരാണ പാരായണം ഉച്ചയ്ക്ക് 1ന് മഹാപ്രസാദമൂട്ട് , വൈകിട്ട് 6ന് ഗണേശ വിഗ്രഹ പൂജയും തുടർന്ന് ദീപാരാധന, രാത്രി 8ന് ഭജനയും നടക്കും .
8ന് വൈകിട്ട് 6ന് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മനയ്ക്കച്ചിറ മണിമലയാറ്റിൽ ശ്രീനാരായണ കൺവെൻഷൻ നഗർ കടവിൽ നിമഞ്ജനം നടത്തും. ഇതിനോടനുബന്ധിച്ച് രാവിലെ 8മുതൽ പുരാണ പാരായണം , ഉച്ചയ്ക്ക് 1മുതൽ വിദ്യാർത്ഥികളുടെ കലാ കായിക മത്സരങ്ങൾ വൈകിട്ട് 5ന് വിനായക പൂജ എന്നിവയും നടക്കും.
ഡോ.ബി.ജി.ഗോകുലൻ, എം.പി. സോമനാഥപണിക്കർ, കെ.ജെ. ശശിധരൻ നായർ, കെ.സി.പ്രദീപ് ചന്ദ് (രക്ഷാധികാരികൾ) കെ.റ്റി. രാജേഷ് കുമാർ (പ്രസിഡണ്ട്) അനൂപ് പിള്ള (ജനറൽസെക്രട്ടറി), അഭിലാഷ്.വി.നായർ (ജനറൽ കൺവീനർ) മനോജ് പടിഞ്ഞാറ്റുംചേരി, സുനിൽ കച്ചിറമറ്റം (കൺവീനർമാർ)
അഖിൽ മോഹൻ , കെ.എൻ. വിജയൻ പിള്ള, പ്രേം കുമാർ, സരസമ്മ ശ്രീഭവൻ( വൈസ് പ്രസിഡന്റുമാർ) രമേശ് ബാബു, കെ.കെ.മനോജ് , ശ്രീജ കൃഷ്ണൻ, മനീഷ സുനിൽ ( ജോ.സെക്രട്ടറിമാർ) വിഷ്ണു ആര്യാട്ട് (ട്രഷറർ) രാഹുൽ ആർ ബാബു ( ജോ.ട്രഷർ)എന്നിവർ ഭാരവാഹികളായ സംഘാടകസമിതിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.