ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിച്ചു .കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കേജ്‌രിവാവാളിനെ ഹാജരാക്കിയത്.രൂക്ഷമായ വാദപ്രതിവാദങ്ങൾക്കു ശേഷമാണ് കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.
