തിരുവല്ല : സംസ്ഥാനത്തെ പോലീസിൻ്റെ കിരാത തേർവാഴ്ചക്കെതിരെയും, മർദ്ദനങ്ങൾക്കെതിരെയും കേരളാ കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റബർ 19-ന് രാവിലെ 10 മണിക്ക് തിരുവല്ല പോലീസ് സ്റ്റേഷൻ മാർച്ചും, ധർണയും കേരളാ കോൺഗ്രസ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡൻ്റ് രാജു പുളിംബള്ളി അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡൻ്റ് വറുഗീസ് മാമ്മൻ, സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ഉന്നത അധികാര സമതി അംഗങ്ങളായ സാം ഈപ്പൻ, തോമസ് മാത്യു അനിക്കാട്, വറുഗീസ് ജോൺ,ജോർജ് മാത്യു, ജോൺസൺ കുര്യൻ, ജോസ് പഴയിടം, സക്കറിയ കരുവേലി, യൂത്ത് ഫ്രഡ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ആർ. രാജേഷ്, ജില്ലാ പ്രസിഡൻ്റ് ബിനു കുരുവിള എന്നിവർ നേതൃത്വം നൽകുമെന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷിബു പുതുക്കേരിൽ അറിയിച്ചു