Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaഈസ്റ്റര്‍ ദിനത്തില്‍...

ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ അധ്യാപകര്‍ എത്തണം എന്ന നിര്‍ദ്ദേശം പിന്‍വലിക്കണം : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ക്രൈസ്തവ സമൂഹം ഏറ്റവും വലിയ പ്രാധാന്യത്തോടെ കരുതുന്ന ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യ നിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സർക്കാരിനോട് ആവശ്യപ്പെട്ടു .മാര്‍ച്ച് 27 വരെ പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്ന് തിങ്കള്‍ മുതല്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങിയാല്‍ പെസഹാ വ്യാഴാഴ്ചയും ദു:ഖവെള്ളിയാഴ്ചയും പരീക്ഷാ പേപ്പറുകള്‍ ശേഖരിക്കുവാന്‍ അധ്യാപകര്‍ ക്യാമ്പില്‍ ഹാജരാകേണ്ടുന്ന സാഹചര്യം ഉണ്ട്.

അതിനാല്‍ ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പിന് അധ്യാപകര്‍ ഡ്യൂട്ടിക്ക് എത്തണം എന്ന ഉത്തരവ് പിന്‍വലിക്കണം എന്നും എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ തുടങ്ങുന്നതുപോലെ ഏപ്രില്‍ മൂന്നിലേക്കു ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാമ്പുകളും മാറ്റണം എന്നും ക്രൈസ്തവ സമൂഹത്തിന്റെ വികാരം ഈ പ്രശ്‌നത്തില്‍ ഉള്‍ക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ആവശ്യപ്പെട്ടു .ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയി ജനറൽ സെക്രട്ടറി ഡോക്ടർ പ്രകാശ് പി തോമസ് പ്രസ്താവനയിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 11-12-2024 Fifty Fifty FF-120

1st Prize Rs.1,00,00,000/- FP 701324 (THRISSUR) Consolation Prize Rs.8,000/- FN 701324 FO 701324 FR 701324 FS 701324 FT 701324 FU 701324 FV 701324 FW 701324 FX 701324...

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്വാഡ് നേതാക്കൾ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ.വാഷിങ്ടനിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.ഇന്ത്യ,യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ...
- Advertisment -

Most Popular

- Advertisement -