തിരുവനന്തപുരം : നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസവും അതിന് ബിജെപിയുടെ മുഖ്യമന്ത്രിയുമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ .ബിജെപിയുടെ ജനപ്രതിനിധികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അധികാരം ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ അത് സാധിക്കും. 30 ശതമാനം വോട്ട് 40 ശതമാനത്തിലേക്ക് അധികം ദൂരമില്ല. ഇന്ന് തലസ്ഥാനത്ത് ബിജെപിയുടെ മേയറെ കാണുന്നു. നാളെ മുഖ്യമന്ത്രിയെയാണ് കാണാൻ പോകുന്നത് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ വിജയത്തിന് രാജ്യത്തെ കോടിക്കണക്കിന് ബിജെപി പ്രവർത്തകരുടെ പേരിൽ അഭിനന്ദനം അറിയിക്കുന്നു.വഴി ലളിതമായിരുന്നില്ല. ഇവിടെ താമര വിരിയിക്കുക എളുപ്പമില്ല. ഭരണ സ്വാധീനമല്ല, ആകെയുള്ളത് പ്രവർത്തകരുടെ ആത്മവിശ്വാസം മാത്രമാണ്. അത് തകർക്കാൻ നിരവധി ശ്രമങ്ങൾ നടത്തി.
എന്നാൽ പ്രവർത്തകർ പാറപോലെ ഉറച്ചുനിന്ന് നേരിട്ടു. ഈ വിജയം അല്ല ലക്ഷ്യം. ഇനിയും പടവുകൾ ഏറെ ഉണ്ട്. താമര വിരിയിച്ച് കേരള ഭരണം പിടിച്ച് ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാക്കുകയാണ്. കേരളത്തിന്റെ വികാസനമാണ്. .2047 ൽ വികസിത ഭാരതം എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി മോദി നമുക്ക് മുന്നിൽ വെച്ചിരിക്കുന്നത്. വികസിത ഭാരതം വികസിത കേരളത്തിലൂടെയേ നടപ്പാക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






