ഒട്ടാവ : കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്‍ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്ന ഭക്തര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടു . ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികൾ എത്തിയത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആക്രമണത്തിന് ഇരയായതായി ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ ആരോപിച്ചു. ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. അക്രമത്തിന് വളം വച്ച് കൊടുക്കരുതെന്നും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കനേഡിയൻ എംപി ചന്ദ്ര ആര്യ ആവശ്യപ്പെട്ടു.