വാഷിംഗ്‌ടൺ : അമേരിക്കയിൽ മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിവെപ്പ് .2 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.23 വയസ്സുള്ള റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് കുട്ടികൾക്ക് നേരെ വെടിയുതിർത്തത് .പിന്നാലെ ഇയാൾ ആത്മഹ്യ ചെയ്തിരുന്നു.
ഇയാളുടെ യൂട്യൂബ് ചാനലില്‍ ‘ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക’ “ഇന്ത്യയെ ആണവായുധം ഉപയോഗിച്ച് നശിപ്പിക്കുക”, “ഇസ്രായേലിനെ ചുട്ടുകളയുക എന്നീ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകൾ അപ് ലോഡ് ചെയ്തിരുന്നു.വെടിവയ്പ്പിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് വീഡിയോ പുറത്തുവിട്ടത്.
മൂന്ന് തോക്കുകള്‍ ഉപയോഗിച്ച് നിരവധിതവണയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ കുർബാനയിൽ പങ്കെടുക്കുന്ന കുട്ടികളെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.