Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഇളകൊള്ളൂർ അതിരാത്രം:...

ഇളകൊള്ളൂർ അതിരാത്രം: ചിതിചയനങ്ങൾ ആരംഭിച്ചു 

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് യാഗക്രിയകളിലേക്കു കടന്നു. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. ആദ്യം രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രത്യേക ഹോമ ക്രിയയായ  പ്രായാണെഷ്ടിയോടെ ആരംഭിച്ചത്. തുടർന്ന് മൂജവാൻ പർവ്വതത്തിൽ നിന്ന് സോമലത വാങ്ങി സുബ്രമണ്യൻ എന്ന ഋത്വിക്ക് കാളവണ്ടിയിൽ കൊണ്ടുവരുന്നു എന്ന സങ്കല്പത്തിലുള്ള സോമക്രയയും സോമ പരിവാഹനവും നടന്നു.

ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകളും നടത്തി. ശേഷം പ്രവർഗ്യോപാസത് ആരംഭിച്ചു. മഹാവീരം എന്ന് പറയുന്ന കാലുള്ള ഒരു മൺപാത്രം നിലത്തു കുഴിച്ചിട്ട് അതിൽ നെയ്യ് വീഴ്ത്തി നാല് പുറവും തീയിട്ടു കത്തിച്ച് മൂന്ന് വേദ മന്ത്രങ്ങളെക്കൊണ്ട് ഏറെ നേരം ഹോമം ചെയ്യുന്ന യാഗമാണ് പ്രവർഗ്യം. നെയ്യ് നല്ലതുപോലെ കത്തി തുടങ്ങിയാൽ അതിൽ ആട്ടിൻ പാലും പശുവിൻ പാലും ഹോമിക്കുകയും അഗ്നി ഉയരത്തിലേക്ക് ജ്വലിക്കുകയും ചെയ്യും.

പ്രവർഗ്യം യാഗത്തിലെ ഏറ്റവും കൗതുകകരമായ കാഴ്ചയാണ്. യാഗത്തിലെ പ്രധാന ഹോമങ്ങളെല്ലാം പ്രവർഗ്യത്തിലാണ് നടക്കുക.  സുബ്രമണ്യആഹ്വാനം ചെയ്ത് വേദി പരിഗ്രഹം നടത്തി വേദി പൂജ ചെയ്തു  തുടർന്ന് പ്രഥമ ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല  പ്രഭാഷണവും 8 .30 മുതൽ കുമാരി ഗംഗ ശശിധരൻ നയിക്കുന്ന വയലിൽ സംഗീതവും നടത്തി.  നല്ല ഭക്തജന തിരക്കാണ് അതിരാത്രത്തിൽ അനുഭവപ്പെടുന്നത്.

നാളെ രാവിലെ ((25- 4 -2024) പ്രവർഗ്യോപാസത് പുനരാരംഭിക്കും തുടർന്ന് സുബ്രമണ്യആഹ്വാനം നടത്തി ദ്വിദീയ ചിതി ചയനത്തിനു ശേഷം പ്രവർഗ്യോപാസത് തുടരും. വൈകിട്ട് 7 .30 മണി മുതൽ അരവിന്ദ് എസ് തോട്ടക്കാട്ട് നടത്തുന്ന സംഗീത സദസ്സ് ആരംഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വെള്ളം കയറി ; കൃഷി ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റി

തിരുവല്ല : വെള്ളം കയറിയതിനാല്‍ പെരിങ്ങര, നെടുംപുറം കൃഷി ഭവന്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തിരുവല്ല എഡിഎ ഓഫിസിലേക്ക് മാറ്റി. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്നതിന് കര്‍ഷകര്‍ എഡിഎ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:...

കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി  ദേവസ്വം മന്ത്രി സംസാരിച്ചു

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി പമ്പയില്‍ എത്തിച്ചേര്‍ന്ന ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി സംസാരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോര്‍ഡ് അംഗം ജി. സുന്ദരേശന്‍,...
- Advertisment -

Most Popular

- Advertisement -