Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൂത്തുപറമ്പ് പ്രമോദ്...

കൂത്തുപറമ്പ് പ്രമോദ് വധക്കേസ് : 10 സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി : കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പള പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.പ്രതികൾ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.2007 ഓഗസ്റ്റ് 16ന് രാവിലെയാണ് പ്രതികളുടെ ആക്രമണത്തിൽ പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത് .

കേസിലെ പ്രതികളായ നഗരസഭാംഗവും അഭിഭാഷകനുമുൾപ്പെടെ 10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴ അടയ്‌ക്കാനും അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു .ഒന്നാംപ്രതി സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്. ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17...

എടത്വാ പള്ളിയിൽ പെരുന്നാൾ: KSRTC താൽക്കാലിക ബസ് സ്റ്റാൻഡ്  ഇന്നു പ്രവർത്തനം  ആരംഭിച്ചു

എടത്വാ : എടത്വാ പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക്  യഥേഷ്ടം വന്നു പോകുന്നതിന് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി KSRTC താൽക്കാലിക ബസ് സ്റ്റാന്റിന്റെ  ഫ്ലാഗ് ഓഫ് കർമ്മം ജെയ്സപ്പൻ...
- Advertisment -

Most Popular

- Advertisement -