Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅയിരൂർ- പുതിയകാവ്...

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്.

ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17 ഓളം പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9.30ന് ജലോത്സവ നഗറിൽ പതാക ഉയർത്തിനു ശേഷം അത്തപ്പൂക്കളം, വഞ്ചിപ്പാട്ട് മത്സരങ്ങൾ നടന്നു. ഉച്ചകഴിഞ്ഞ് 1.30 ന് ജലമേള ആരംഭിച്ചു.

തുടർന്ന് ജലഘോഷയാത്ര പ്രമോദ് നാരായണൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ പള്ളിയോടങ്ങളെ ദക്ഷിണ നൽകി സ്വീകരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജലോത്സവത്തിൽ പങ്കെടുത്ത പള്ളിയോടങ്ങൾക്ക് അയിരൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രാൻ്റ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ- കെവൈസി അപ്ഡേഷന്‍ ഒക്ടോബര്‍ ഒന്നുവരെ

പത്തനംതിട്ട : എ.എ.വൈ (മഞ്ഞകാര്‍ഡ്), പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ- കെവൈസി അപ്ഡേഷന്‍ ജില്ലയില്‍ ഒക്ടോബര്‍ ഒന്നു വരെ നടത്തും. റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ഇകെവൈസി അപ്ഡേറ്റ് ചെയ്യണം....

നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നു : 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു

വയനാട് : വയനാട്ടിൽ നരഭോജി കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് 48 മണിക്കൂർ കർഫ്യൂ...
- Advertisment -

Most Popular

- Advertisement -