കോട്ടയം : കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിൽ നടക്കും. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം മാറ്റിവെച്ചത്. രാവിലെ 8 മണി മുതൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും കൊല്ലപ്പെട്ടത്. പ്രതി അസം സ്വദേശി അമിതിനെ തൃശൂർ മാളയിൽ നിന്നാണ് പിടികൂടിയത്. വിജയകുമാറിനോടുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. പിടിയിലായി ആദ്യ മണിക്കൂർ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു.