തിരുവനന്തപുരം: ഓപ്പറേഷണൽ റവന്യൂവിൽ കെഎസ്ആർടിസിക്ക് വീണ്ടും മികച്ച നേട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഓപ്പറേഷണൽ റവന്യു 9.29 കോടി രൂപ കഴിഞ്ഞ ദിവസം ലഭിച്ചത്. 2025 സെപ്തംബർ 8 ന് ഏറ്റവും കൂടുതൽ 10.19 കോടി രൂപ ലഭിച്ചിരുന്നത്.
പിന്നീട് രണ്ടാമതായി 2025 ഒക്ടോബർ 6 ന് 9.41 കോടി രൂപ ലഭിച്ചു. വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ പ്രവർത്തനങ്ങൾക്കൊപ്പം എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളിൽ നടക്കുന്ന കൂട്ടായ പ്രയത്നമാണ് ഈ വലിയ നേട്ടത്തിന് കാരണമായത്.
ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂൾ പ്ലാനിംഗ് നടത്തിയും ഓൺലൈൻ റിസർവേഷൻ, പാസഞ്ചർ ഇൻഫർമേഷൻ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങൾ വരുത്തിയുന്നു. കൂടാതെ ആധുനിക സൗകര്യങ്ങളോടുകൂടിയ ആകർഷകമായ ബസ്സുകൾ ഉപയോഗിച്ച് സർവിസുകൾ ആരംഭിച്ചുമാണ് കെഎസ്ആർടിസി ഈ വിജയത്തിൽ മുന്നേറിയത്.






