പന്തളം : എംസി റോഡിൽ കുരമ്പാലയ്ക്ക് സമീപം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ 6.45 നാണ് അപകടം നടന്നത്. ഇടപ്പോൺ സ്വദേശികളായ വിഷ്ണു, പ്രദീപ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാറിൽ ഉണ്ടായിരുന്നവരെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പന്തളത്ത് നിന്ന് അടൂരിലേക്ക് പോയ ബസിലേക്ക് എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിച്ചു കയറുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.