തിരുവനന്തപുരം : നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ .ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു .
എന്നാൽ മന്ത്രിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ രംഗത്തെത്തി. തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു .തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും രാമകൃഷ്ണൻ വ്യക്തമാക്കി.