തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾക്ക് ആവശ്യമായ 21 കാറുകളുടെ ഫ്ലാഗ് ഓഫ് നടന്നു. കൃത്യമായ പരിശീലനത്തിലൂടെ റോഡ് സുരക്ഷയിൽ രാജ്യത്തിനാകെ മാതൃകയാകുക എന്ന ലക്ഷ്യത്തോടെ ഗതാഗത വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചത്.
കെ എസ് ആർ ടി സി യുടെ നൂതന സംരംഭമായ ഡ്രൈവിംഗ് സ്കൂളിന്റ ഫോർ വീലർ വിഭാഗം (കാറുകളുടെ)വാഹനങ്ങളുടെ കൈമാറ്റം കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെഎസ്ആർടിസി സി എംഡി പ്രമോജ് ശങ്കറിന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് റീജിയണൽ മാനേജർ അരുൺപ്രസാദ് താക്കോൽ കൈമാറി നിർവ്വഹിച്ചു .
21 Alto K10 കാറുകളാണ് ചടങ്ങിൽ കൈമാറിയത്. കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരും മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.