താമരശ്ശേരി :കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞു ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമം. തടയാൻ ശ്രമിച്ച യാത്രക്കാരനു മർദനമേറ്റു. കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെയാണ് താമരശ്ശേരി ബസ്ബേയ്ക്ക് സമീപത്തു വച്ച് കാറിൽ എത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്.
താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോക്ക് സമീപം വെച്ച് സംഘത്തിലെ ഒരാൾ ബസ്സിൽ കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ സീറ്റില്ല എന്നു പറഞ്ഞു മടക്കി.തുടർന്ന് ഇവർ ബസിനു മുന്നിൽ കാറിട്ട് തടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കി.തടയാൻ ശ്രമിച്ച ബസിലെ യാത്രക്കാരനായ സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് അഷ്റഫിന് മര്ദനമേൽക്കുകയും ചെയ്തു.ഇതിനുശേഷം ഇവർ കാറിൽ കടന്നു കളഞ്ഞു.ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.