തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ കുവൈറ്റ് സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ദേവാലയത്തിന്റെ നവതി ആഘോഷം നാളെ (4) പരുമല പള്ളിയിൽ നടക്കും. 11 മണിക്ക് തുടങ്ങുന്ന പൊതു സമ്മേളനം ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യ പ്രഭാഷണം നടത്തും.
1934 ൽ കുവൈറ്റിലെ അഹമ്മദി പ്രദേശത്തെ മലയാളി ക്രിസ്ത്യൻ സമൂഹം ഒത്തുചേർന്ന് ഒരു പൊതു പ്രാർത്ഥനാ സംഘം രൂപികരിച്ചു. പിന്നീട് ഈ പ്രാർത്ഥന കൂട്ടായ്മ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപള്ളിയായി രൂപപ്പെട്ടു.
സഭയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതിയുടെ ഭാഗമായി കേരളത്തിന്റെ പല ഭാഗങ്ങളിലായി 50 ലക്ഷം രൂപാ ചിലവിൽ 5 വീടുകളും, 30 ലക്ഷം രൂപാ ചിലവിൽ 20 ഓളം നിർധനരായ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനുള്ള സഹായങ്ങളും നൽകിയെന്ന് ഭാരവാഹികൾ പത്രമ്മേളനത്തിൽ അറിയിച്ചു. ഇടവക വികാരി ഫാ. പി ജെ ഏബ്രഹാം, സെക്രട്ടറി ജോജി ജോൺ, പോൾ വർഗീസ്, നൈനാൻ ചെറിയാൻ, ബാബു പുന്നൂസ്, ലിജോയി കോശി ജോൺ, അരുൺ തോമസ്, ആകാശ് ബാബു എന്നിവർ പങ്കെടുത്തു