Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഭൂമി തരംമാറ്റം:...

ഭൂമി തരംമാറ്റം: താലൂക്ക് തല അദാലത്ത് ജില്ലയില്‍ ഒക്ടോബര്‍ 29 മുതല്‍: ജില്ലാ കളക്ടര്‍

ആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ ജില്ലയില്‍ ഒക്ടോബര്‍ 29 ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു.

ജില്ലയിലെ ആദ്യ അദാലത്ത് ഒക്ടോബര്‍ 29 ന് ചൊവ്വാഴ്ച അമ്പലപ്പുഴ താലൂക്കില്‍ നടക്കും. അമ്പലപ്പുഴ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്. കുട്ടനാട് താലൂക്കിലേത് ഒക്ടോബര്‍ 30 ന് ചമ്പക്കുളം ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും മാവേലിക്കര താലൂക്കിലേത് നവംബര്‍ 5 ന് താലൂക്ക് ഓഫീസിലും ചെങ്ങന്നൂരിലേത് നവംബര്‍ 7 ന് ചെങ്ങന്നൂര്‍ ഐഎച്ച് ആര്‍ഡി കോളേജിലും കാര്‍ത്തികപ്പള്ളി താലൂക്കിലേത് നവംബര്‍ 12 ന് കാര്‍ത്തികപ്പള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും ചേര്‍ത്തല താലൂക്കിലേത് നവംബര്‍ 14 ന് ചേര്‍ത്തല താലൂക്ക് ഓഫീസിലും നടക്കും.

റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ പ്രത്യേക നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന അദാലത്ത് ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടക്കുക. നിലവിലുള്ള അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കലാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍, മറ്റു റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും. 

25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അര്‍ഹതയുള്ള, ഫോം 5, ഫോം 6  എന്നിവയില്‍ നല്‍കിയ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ജില്ലയിലെ ആറ് താലൂക്കുകളിലായ ഒക്ടോബര്‍ 20 വരെ 35,475 തരംമാറ്റ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 5876 അപേക്ഷകളാണ് തീര്‍പ്പാക്കിയത്. അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ്

ആലപ്പുഴ: മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ്. ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളിയാണ് ആലപ്പുഴ തത്തംപള്ളി സെൻ്റ് മൈക്കിൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന...

സി കെ ലതാകുമാരി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയി മല്ലപ്പള്ളി നിയോജകമണ്ഡലത്തിലെ സി കെ ലതാകുമാരിയെ  എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ബീനപ്രഭ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്....
- Advertisment -

Most Popular

- Advertisement -