തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തീരുമാനത്തെ പ്രതിപക്ഷ എംഎൽഎമാർ സമിതിയിൽ എതിർത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണു തീരുമാനം.ക്ലബ്ബ് മാതൃകയിലാകും പ്രവർത്തനം.ക്ലബ്ബ് ഫീസായി 20 ലക്ഷം ഈടാക്കും.രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തന സമയം.