Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsദുരിതബാധിതരുടെ വായ്പകള്‍...

ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണം : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പാ തിരിച്ചടവില്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തസമയത്ത് യാന്ത്രികമായി പെരുമാറരുത്. തുടർവാസമോ കൃഷിയോ ഈ പ്രദേശങ്ങളിൽ സാധ്യമല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണം.കേരള സഹകരണബാങ്കിന്റെ നിലപാട് മറ്റു ബാങ്കുകളും പിന്തുടരണം.മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

അതേസമയം ,ദുരിതബാധിതരുടെ അക്കൌണ്ടിലെത്തിയ അടിയന്തരസഹായ ധനത്തിൽ നിന്നും ഇഎംഐ പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക് അറിയിച്ചു. ഇ എംഐ പിടിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.ബാങ്ക് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴയ്‌ക്കു സാധ്യത : നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറിൽ...

കുളമ്പുരോഗ-ചർമ്മ മുഴ വാക്‌സിനേഷൻ ആഗസ്റ്റ് 5 നു ആരംഭിക്കും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷൻ യജ്ഞം...
- Advertisment -

Most Popular

- Advertisement -