പ്രയാഗ് രാജ് : മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി ഭൂട്ടാൻ രാജാവ്. ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്ചുക്ക് ചൊവ്വാഴ്ച മഹാ കുംഭമേള സന്ദർശിക്കുകയും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാദിനോപ്പം ത്രിവേണി സംഗമത്തിൽ നടന്ന വിശുദ്ധ ആരതിയിൽ രാജാവ് പങ്കെടുത്തു.
നേരത്തെ, ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ രാജാവിന് മുഖ്യമന്ത്രി യോഗി ആദിത്യനാദിൻറെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നല്കിയിരുന്നു.