തിരുവല്ല: ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ കവിയൂരിൽ മഹാശോഭായാത്ര നടന്നു. വിവിധ ക്ഷേത്രങ്ങളിൽ നിന്നും വൈകിട്ട് 4 ന് ആരംഭിച്ച ശോഭയാത്രകൾ
കവിയൂർ എൻ.എസ്.എസ്. സ്കൂൾ ജംഗ്ഷനിൽ എത്തി. ശോഭായാത്രകൾ സംഗമിച്ച് മഹാശോഭയാതയായി കവിയൂർ മഹാദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് ഉറിയടി, കവിയൂർ മഹാദേവ ക്ഷേത്രത്തിലെ മഹാവിഷ്ണു നടയിൽ വിശേഷാൽ ദീപാരാധനയും പ്രസാദ വിതരണവും നടന്നു.
തോട്ടഭാഗം നന്നൂർ ദേവി ക്ഷേത്രത്തിൽ നിന്ന് കവിയൂർ ശിവപാർവ്വതി ബാലഗോകുലം, ഞാൽഭാഗം അശ്വതി തിരുന്നാൾ ബാലഗോകുലം, തോട്ടഭാഗം ശ്രീ ദുർഗ ബാലഗോകുലം, പലിപ്ര ദേവീക്ഷേത്രത്തിൽ നിന്ന് പടിഞ്ഞാറ്റും ചേരി അമ്പാടി ബാലഗോകുലം, കുരുതിമാൻകാവ് ക്ഷേത്രത്തിൽ നിന്ന് കോട്ടൂർ ശ്രീഭദ്ര ബാലഗോകുലം, പാറക്കുളങ്ങര ശ്രി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ശ്രീമുരുക ബാലഗോകുലം എന്നീ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ആണ് ശോഭയാത്രകൾ നടന്നത്.
ഉണ്ണിക്കണ്ണന്മാർ, രാധാകൃഷ്ണ നൃത്തം നശ്ചല ദൃശ്യങ്ങൾ, പുരാണ കലാരൂപങ്ങൾ, വാദ്യ മേളങ്ങൾ എന്നിവ ശോഭയാത്രയുടെ പകിട്ട് വർദ്ധിപ്പിച്ചു. ജ്യോതിഷ് മോഹൻ(ആഘോഷ പ്രമുഖ്)എം മനോജ്, കെ.ആർ. രാഹുൽ (സഹ ആഘോഷ പ്രമുഖന്മാർ) റ്റി.ആർ.ശ്രീരാജ്, ബിജിത്ത് കൊച്ചുപറമ്പിൽ, അനന്ദു സുരേഷ്, അനന്ദു സജീവ്, രഘു അയ്യനാംകുഴി, കൈലാസ് (സ്ഥാനീയ ആഘോഷ പ്രമുഖന്മാർ) എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.