ആനിക്കാട് : മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായതിന്റെ 100-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ആനിക്കാട് പഞ്ചായത്തിൽ പുന്നവേലി പിടന്നപ്ലാവ് 6 -ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിന്നപ്ലാവ് ജംഗ്ഷനിൽ കുറ്റ്യാനിക്കൽ കുഞ്ഞുമോൻ സാറിൻ്റെ സഹോദരിയുടെ ഭവനാങ്കണത്തിൽ വച്ച് കുടുംബ സംഗമം നടത്തി.
വാർഡ് പ്രസിഡണ്ട് സാജു തോമസിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം പത്തനംതിട്ട DCC ജനറൽ സെക്രട്ടറി സജി കൊട്ടക്കാടൻ യോഗം ഉദ്ഘാടനം ചെയ്തു. ശേഷം വാർഡിലെ മുതിർന്ന 6 കോൺഗ്രസ് നേതാക്കളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സലീൽ സാലി, കോൺഗ്രസ് ആനിക്കാട് മണ്ഡലം പ്രസിഡണ്ട് ലിൻസൺ പാറോലിക്കൽ, ആനിക്കാട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ആറാം വാർഡ് മെമ്പറുമായ ലിൻസിമോൾ തോമസ്, നാലാം വാർഡ് മെമ്പർ പ്രമീള വസന്ത് മാത്യു, ഡിസിസി അംഗം പി.ടി എബ്രഹാം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഖിൽ ചാക്കോ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം എം ബഷീർകുട്ടി, ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ പി ഫിലിപ്പ്, ആനിക്കാട് മുൻ ബാങ്ക് പ്രസിഡണ്ട് വി പി ഫിലിപ്പോസ്, മുൻ ഡിസിസി അംഗം പി കെ തങ്കപ്പൻ, കോൺഗ്രസ് നേതാവ് സാജൻ എബ്രഹാം കരിമ്പനാമണ്ണിൽ, ബിജു വാളനാംകുഴി, മാർട്ടിൻ വാഹാനിൽ, ജലാലുദ്ദീൻ റാവുത്തർ ചീരംകുളം, രാജൻ വെപ്പിനേത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മീനു സാജൻ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം മോളിക്കുട്ടി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സതീഷ് കുമാർ, മണ്ഡലം വൈസ് പ്രസിഡണ്ട് ജോബിൻ കുളങ്ങര തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.