ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരിവേട്ട. 2,500 കിലോ ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു. 2386 കിലോ ഹഷീഷും 121 കിലോ ഹെറോയിനുമാണ് നാവികസേന പിടിച്ചെടുത്തത്. ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷ് മാർച്ച് 31ന് നടത്തിയ ഓപ്പറേഷനിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ നാവികസേന പുറത്തുവിട്ടിട്ടില്ല.