തിരുവനന്തപുരം: സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തുമ്പ ആറാട്ടുവഴി സ്വദേശി എഡിസനും തുടയിൽ വെടിയേറ്റു. ഇയാൾ നാട്ടിൽ തിരിച്ചെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പേർ ജയിലിലാണ്.
ജോർദാനിലേക്ക് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നു ഗബ്രിയൽ പെരേര. ഇവർ ഇസ്രയേലിലേക്ക് കടക്കുന്നത് തടയാൻ ജോർദാൻ സൈന്യം ശ്രമിക്കവേയാണ് വെടിയേറ്റത്. ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു . കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്കുശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.