Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല ദർശനം...

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മാളികപ്പുറം വൈദ്യുത ആഘാതമേറ്റു മരിച്ചു

പമ്പ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ മാളികപ്പുറം  വൈദ്യുത ആഘാതമേറ്റു മരിച്ചു. തെലുങ്കാന ഗോപാൽപേട്ട മണ്ഡൽ സ്വദേശി ഭാരതി (57) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45  മണിയോടെ ആയിരുന്നു സംഭവം. തെലുങ്കാനാ സ്വദേശി മാളികപ്പുറം മല ഇറങ്ങി വരവെ  നീലിമല രണ്ടാം പന്തലിന് സമീപത്തിരുന്ന കീയോസ്ക്കിൽ നിന്നും വെള്ളം കുടിക്കാൻ ടാപ്പ് തുറന്ന സമയത്ത് വൈദ്യൂത ആഘാതമേറ്റ് തെറിച്ചു  വീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടനെ തന്നെ മറ്റ് അയ്യപ്പ ഭക്തരും വ്യാപാരികളും ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ഇന്ന് രാവിലെ മുതൽ മൂടിയ അന്തരീക്ഷമായിരുന്നെങ്കിലും  വൈകുന്നേരം മുതൽ പമ്പയിലും സമീപ പ്രദേശങ്ങളിലും മഴ കനത്ത് പെയ്യുന്നുണ്ട്. സംഭവത്തിൽ കാരണക്കാരായവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results :10-08-2024 Karunya KR-666

1st Prize Rs.80,00,000/- KF 336876 (ATTINGAL) Consolation Prize Rs.8,000/- KA 336876 KB 336876 KC 336876 KD 336876 KE 336876 KG 336876 KH 336876 KJ 336876 KK 336876...

പറവ ഫിലിംസ് നടത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്

കൊച്ചി : നടൻ സൗബിൻ ഷാഹിറിന്റെ നിർമ്മാണ കമ്പനി പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.മഞ്ഞുമ്മൽ‌ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആദായ...
- Advertisment -

Most Popular

- Advertisement -