കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം കാണാതായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരിൽ നിന്നും കണ്ടെത്തി.എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് ട്രെയിനിൽ ഇവർ ഗുരുവായൂരിൽ എത്തിയെന്നാണു വിവരം. ഇരുവരെയും കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും.