Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം :...

മണ്ഡലകാലം : ലഹരിവസ്തുക്കൾ  ഉപയോഗിച്ച 1563 പേർക്കെതിരെ നടപടി

ശബരിമല: ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ്  അറിയിച്ചു .

സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. സന്നിധാനം ,പമ്പ ,നിലയ്ക്കൽ ,തുടങ്ങിയ പ്രദേശങ്ങളിൽ എക്സ്സൈസ് സംഘം ഒറ്റയ്ക്കും പൊലീസ്, മോട്ടോർവാഹനം, വനം വകുപ്പുകളുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയിൽ 13 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്‌ .

പൊതുസ്ഥലങ്ങളിൽ ഇവ ഉപയോഗിച്ചത്തിനും വില്പന നടത്തിയതിനും കുറ്റക്കാരിൽ നിന്നും 3,12,600 രൂപ പിഴ ഈടാക്കിയതായും മണ്ഡലകാലം മുഴുവൻ കർശന പരിശോധന തുടരുമെന്നും എക്സ്സൈസ് അസ്സിസ്റ്റന്റ് കമ്മീഷ്ണർ എച്ച് .നുറുദീൻ അറിയിച്ചു .നിരോധിത വസ്തുക്കൾ കണ്ടെത്താൻ ഇതേവരെ 271 റെയ്ഡുകളാണ് വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ളത് . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി സമ്മേളനം

തിരുവല്ല :സാംസ്കാരിക സംഘടനയായ അകപ്പൊരുൾ സാഹിത്യ വേദിയുടെ സമ്മേളനം പ്രൊഫ എ.ടി. ളാത്തറയുടെ അധ്യക്ഷതയിൽ നടന്നു .അന്തരിച്ച ബിഷപ്പ്. കെ.പി യോഹന്നാൻ, എം.സി. കട്ടപ്പന എന്നിവർക്ക് ചടങ്ങിൽ ആദരമർപ്പിച്ചു. ഡോ.ചേരാവള്ളി ശശി തൻ്റെ...

മകരവിളക്ക്: ഇന്ന്  67,172 അയ്യപ്പഭക്തർ ശബരിമലയിൽ ദർശനത്തിനെത്തി

ശബരിമല : മകരവിളക്കിന്റെ ഭാഗമായി ഇന്ന് (4) 67,172 തീർഥാടകർ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തി. വൈകീട്ട് ആറ് വരെയുള്ള കണക്കാണിത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ...
- Advertisment -

Most Popular

- Advertisement -