കോഴിക്കോട് : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം നടൻ മനോജ് കെ. ജയന് സമ്മാനിക്കും. പൂരാഘോഷത്തിന് ഏപ്രിൽ മൂന്നിന് തുടക്കമാകും. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിനു മുൻപായുള്ള ദ്രവ്യകലശം മാർച്ച് 25-ന് തുടങ്ങും.
ഏപ്രിൽ 13-നാണ് 11-ാം പൂരം. ഏപ്രിൽ മൂന്നിനു രാവിലെയാണ് പൂരം പുറപ്പാട്. നാലിന് വൈകീട്ട് 5.30-ന് ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും.