പന്തളം: കാറിൽ നിന്നും നാല് ഗ്രാമോളം കഞ്ചാവ് പന്തളം പോലീസ് കണ്ടെടുത്തു. രണ്ടുപേരുടെ സംഘം സഞ്ചരിച്ച കാറിൽ നിന്നും ഒരാൾ പോലീസിനെക്കണ്ട് ഓടിപ്പോയി. മറ്റൊരാളെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. അടൂർ പന്നിവിഴ ശ്രീഹരി ഹൗസിൽ ശ്രീജിത്ത്(37)ആണ് അറസ്റ്റിലായത്.
പന്തളം നവരാത്രി മണ്ഡപത്തിനടുത്ത് ശനിയാഴ്ച്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം.വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. കേസെടുത്തശേഷം പോലീസ് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ, എസ് ഐ
വിനോദ് കുമാർ, എസ് സി പി ഓ അജീഷ്, സിപി ഓമാരായ വിഷ്ണു, രഞ്ജിത്ത്, ഭഗത് എന്നിവർ ഉൾപ്പെട്ട സംഘമാണ് നേത്യത്വം നൽകിയത്.