പന്തളം : തെക്കേക്കര പഞ്ചായത്തിലെ കീരുകുഴിയിൽ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയുമായി യുവാവ് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായി. തട്ടയിൽ കീരുകുഴി സ്വദേശിയായ യുവാവിനെയാണ് പത്തനംതിട്ട എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ പിടിച്ചത്. ഇയാളിൽ നിന്നും എൽഎസ്ഡി സ്റ്റാമ്പ് 0.083 മില്ലിഗ്രാം, ഹാഷിഷ് ഓയിൽ 12.462 ഗ്രാം, എംഡിഎംഎ .955 മില്ലി ഗ്രാം , ഹൈബ്രിഡ് കഞ്ചാവ് 2.369 ഗ്രാം എന്നിവയാണ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.