തിരുവല്ല : മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്ങിന്റെ വാർഷിക പൊതുയോഗം നടന്നു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സലിം ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് ജില്ല ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡൻ്റ് പി. എസ് നിസാമുദ്ദീൻ, ജനറൽ സെക്രട്ടറി ഡിബിൻ ഡി, സെക്രട്ടറി അബിൻ ബക്കർ എന്നിവരെ ആദരിച്ചു.
ചടങ്ങിൽ എം.കെ.വർക്കി, മാത്യൂസ് ജേക്കബ്, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, രഞ്ജിത്ത് ഏബ്രഹാം, ആർ.ജനാർദ്ദനൻ, ജോൺസൺ തോമസ്, അബിൻ ബക്കർ ,റീബു ഏലിയാസ്, തോമസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
2025-2027 വർഷത്തെ മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗ് ഭാരവാഹികളെ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. റീബൂ ഏലിയാസ് (പ്രസിഡന്റ് ), ഷിജു മുഹമ്മദ് (ജനറൽ സെക്രട്ടറി), ഷിനു തോമസ് (ട്രഷറർ ). ഭാരവാഹികൾ ജോർജി മേളാംപറമ്പിൽ, തോമസ് ജോസഫ് (വൈസ് പ്രസിഡന്റ്) വിനീഷ് കുമാർ, ഗിരീഷ് വർഗീസ് (ജോയിന്റ് സെക്രട്ടറി)






