തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല നിവേദ്യമർപ്പിച്ചു. രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. പൊങ്കാല പായസത്തിന് പുറമേ മണ്ഡപ്പുറ്റ്, തെരളിയപ്പം, തുടങ്ങി നിരവധി വിഭവങ്ങൾ ഭക്തർ ദേവിക്കായി സമർപ്പിച്ചു. ഉച്ചയ്ക്ക് 1.15ന് ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു.മുൻവർഷങ്ങളിലേക്കാൾ വലിയ തിരക്കാണ് ഇത്തവണ പൊങ്കാല സമർപ്പണത്തിന് അനുഭവപ്പെട്ടത്.