ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആശയവിനിമയനം നടത്തി. നിയമനങ്ങള്‍ നടന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കി ശമ്പളം ലഭിക്കുന്ന കാര്യത്തില്‍ വളരെ അനുകൂലമായ നിലപാടാണ് മന്ത്രി വി ശിവന്‍കുട്ടി ബിഷപ്പുമായി നടത്തിയ ചര്‍ച്ചയില്‍ സ്വീകരിച്ചത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ചർച്ചയിൽ പങ്കാളിയായി.
സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ നിയമപരമായ വിഷയങ്ങളടക്കം മുഖ്യമന്ത്രിയുമായി ഈ മാസം 13ന് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കും. വേഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ അതിരൂപതാ വികാരി ജനറാൾ ആൻറണി ഏത്തക്കാട്ട്, കോർപ്പറേറ്റ് മാനേജർ ജോബി മൂലയിൽ തുടങ്ങിയവരും ചർച്ചയിൽ സന്നിഹിതരായി.






