ന്യൂഡൽഹി : ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ പട്ടാളത്തിൽ ചേരുന്നതിനെതിരേ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം.റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വളരെ അപകടം നിറഞ്ഞ വഴിയായതിനാല്‍ എല്ലാ വാഗ്ദാനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ഥിക്കുന്നതായും വിദേശകാര്യ സെക്രട്ടറി രണ്‍ദീപ് ജയ്‌സ്വാള്‍ സാമൂഹികമാധ്യമമായ എക്‌സില്‍ അറിയിച്ചു .
കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ഡൽഹിയിലെയും മോസ്കോയിലെയും റഷ്യൻ അതോറിറ്റിയുമായി സംസാരിക്കുന്നുണ്ട്. ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു